വ്യാപാരി വ്യവസായി സമിതി കലക്ട്രേറ്റ് മാർച്ചും ധർണ്ണയും 31ന്

 മയ്യിൽ : വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പിലാക്കുക, മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ യുസർ ഫീ ഒഴിവാക്കുക, വ്യാപാര ലൈസൻസിനും വെയിസ്റ്റ് ബിന്നും ഹരിത കർമ്മസേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക എന്നിവ മുൻനിർത്തി വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 31ന് ബുധനാഴ്ച രാവിലെ പത്തര മുതൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. 30ന് ചൊവ്വാഴ്ച വൈകിട്ട് യൂണിറ്റുകളിൽ പന്തം കൊളുത്തി പ്രകടനം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്