Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മയ്യിൽ : ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും പോലീസും DYFI ഗുണ്ടകളും ചേർന്ന് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. DCC സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എം ശിവദാസൻ , ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദാമോദരൻ കൊയിലേര്യൻ, മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.കെ. നിഷ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പനിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ , പി.കെ.രഘുനാഥൻ, അളോറ മോഹനൻ, എ.കെ . ബാലകൃഷ്ണൻ ശ്രീജേഷ് കൊയിലേര്യൻ, മണ്ഡലം പ്രസിഡന്റുമാരായ സി.എച്ച്. മൊയ്തീൻ കുട്ടി, ടി.പി.സുമേഷ്, എം.പി.രാധാകൃഷ്ണൻ , പി.കെ.വിനോദ് എന്നിവർ സംസാരിച്ചു. പോലിസ് സ്റ്റേഷന് മുൻ വശം റോഡിൽ ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്ത്വത്തിൽ പോലിസ് സേന സ്ഥലത്ത് വിന്യസിച്ചിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്