കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂനിറ്റ് സാഹിത്യ വേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി" യുദ്ധം - പഠിക്കേണ്ട പാഠങ്ങൾ" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സാഹിത്യ പ്രസിഡന്റ് പി പി.രാഘവൻ മാസ്റ്റരുടെ അധ്യക്ഷതയിൽ യൂനിറ്റ് പ്രസിഡൻറ് കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം ബാബു അരിയേരി മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് സ്ക്രട്ടറി എം.ജനാർദ്ദനൻ മാസ്റ്റർ, ബ്ലോക്ക് ജോ. സിക്രട്ടറി സി.രാമകൃഷ്ണൻ മാസ്റ്റർ, യുനിറ്റ് ജോ.സിക്രട്ടറി കെ.വി.ചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് സി. ബാലഗോപാലൻ മാസ്റ്റർ, പി. കെ.രാധാമോഹൻ,രത്ന വല്ലി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യവേദി സിക്രട്ടറി വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും എം.ജെ ജ്യോതിഷ് നന്ദിയും പറഞ്ഞു.
Post a Comment