ശാസ്ത്രയുഗത്തിലും ഉപനിഷത്തുക്കൾ വഴികാട്ടികളാകുന്നു

തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിൽ മണ്ഡല കാല പ്രഭാഷണത്തിന്റെ ഭാഗമായി ഉപനിഷദ് ദർശനത്തെ കുറിച്ച് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു
കണ്ണൂർ: ജീവിത രഹസ്യങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യജീവിതത്തിന്റെ പരമ ലക്ഷ്യത്തെകാട്ടിത്തരുന്നവയാണ്  ഉപനിഷത്തുക്കൾ എന്ന് ശ്രീശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രംചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ആയിരത്തിൽപരം ഉപനിഷത്തുക്കൾ ഉണ്ടായിരുന്നവയിൽ ഇന്ന് നമുക്ക് 250 താഴെ മാത്രമേ  ലഭ്യമായിട്ടുള്ളൂ. അത്യുന്നതമായ ജീവിത വീക്ഷണം മാനവരാശിക്ക് പ്രദാനം ചെയ്യുന്ന ഉൽകൃഷ്ട വിജ്ഞാന സമാഹാരമാണ് ഉപനിഷത്തുക്കൾ. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ മണ്ഡലകാല പ്രഭാഷണത്തോടനുബന്ധിച്ച് ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉപനിഷത്ത് ദർശനത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, സെക്രട്ടറി കെ പി പവിത്രൻ, കെ പി വിനോദ്, ടി കെ രാജേന്ദ്രൻ, ഭാഗ്യശലൻ ചാലാട്, ജ്യോതി പ്രകാശ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്