കോൺഗ്രസ് പാർട്ടി നടത്തിയ DGP ഓഫിസ് മാർച്ചിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് കണ്ണീർ വാതകം എറിഞ്ഞു നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക് പറ്റിയിരിക്കുന്നു. പിണറായി സർക്കാറിന്റെ ഈ അക്രമവാഴ്ചക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി എച്ച് മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു. സീനിയർ കോൺഗ്രസ് നേതാവ് കെ പി ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കടൂർ, നാസർ കോർളായി തുടങ്ങിയവർ സംസാരിച്ചു
Post a Comment