Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഭാഷോത്സവം നാളെ

കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ ഭാഷോത്സവം നാളെ

സമഗ്ര ശിക്ഷ കേരളയുടെയും തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെയും സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ സംഘടിപ്പിക്കുന്ന ഭാഷോത്സവം നാളെ നടക്കും. ഒന്നാം ക്ലാസുകാരുടെ ഭാഷാവിഷ്കാരങ്ങളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ക്ലാസ് പത്രം പ്രകാശനം, പാട്ടരങ്ങ്, കഥോത്സവം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര ഉദ്ഘാടനം ചെയ്യും. സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ മുഖ്യ അതിഥിയാകും.
<

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്