മലപ്പട്ടം കൊവുന്തലയിലെ പുത്തലത്ത് ഗോവിന്ദൻ നമ്പ്യാർ അന്തരിച്ചു

മലപ്പട്ടം കൊവുന്തലയിലെ പി ജി മലപ്പട്ടം - പുത്തലത്ത് ഗോവിന്ദൻ നമ്പ്യാർ (91) അന്തരിച്ചു. കവി, കഥാകൃത്ത്, സംഘാടകൻ, പത്ര റിപ്പോർട്ടർ, യുക്തിവാദി, പ്രസംഗകൻ, രാഷ്ട്രീയ പ്രവർത്തകൻ. കേരളാ യുക്തിവാദിസംഘം, എൻ.ജി.ഒ അസോസിയേഷൻ, കേരളാസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ, സംസ്ഥാന ഓതേഴ്‌സ് ഫോറം, കേരള സീനിയർ സിറ്റിസൺസ് ഫോറം തുടങ്ങിയ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  20 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം മലപ്പട്ടം ആയുർവേദ ഡിസ്പെൻസറിയിൽ നിന്ന് വിരമിച്ചു.
ഭാര്യമാർ: ഹെൽത്ത് ഡിപ്പാർട്ട്മെന്റ്റിൽ നിന്ന് വിരമിച്ച സിപിഎം കോവുന്തല ബ്രഞ്ചഗവും മലപ്പട്ടം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കെ.വി രോഹിണി, പരേതയായ കെ ഓമന (മേലൂർ).
മക്കൾ:-  കെ വി ജയപ്രകാശൻ (റിട്ടെയേർഡ്, സബ് രജിസ്ട്രാർ), മോഹനൻ മേലൂർ (വിമുക്ത ഭടൻ ), കെ വി ജയശ്രീ (ആശാവർക്കർ), മരുമക്കൾ :-  ഒ സി മോഹനൻ (റിട്ടെയേർഡ്, കൃഷി ഓഫീസർ), പി കെ അനിത (സീനിയർ നേഴ്സ്, തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രി), ലീന(മേലൂർ).
സഹോദരങ്ങൾ:- പരേതരായ   ഗോപാലൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുട്ട്യപ്പ നമ്പ്യാർ, ബാലൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, നാരായണിയമ്മ. 
പേരമക്കൾ:-  ഡോ: ജിതോയ് പി കെ, പി കെ അശ്വിൻ, കെ വി മഞ്ജു, കെ വി മായ, കിരൺ, കീർത്തി.
ഭൗതിക ശരീരം ഉച്ചക്ക് ഒരു മണി വരെ കൊവുന്തലയിലെ വീട്ടിൽ.
സംസ്കാരം  ഇന്ന് (13/12/2023 ന് ബുധൻ)ഉച്ചക്ക് ഒരു മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്