പിഡബ്ല്യുഡിയിൽ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയറായിരുന്ന കണ്ണോത്ത് പദ്മനാഭൻ നമ്പ്യാർ നിര്യാതനായി

കുറ്റ്യാട്ടൂർ : ഗോവ പിഡബ്ല്യുഡിയിൽ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയറായിരുന്ന കണ്ണോത്ത് പദ്മനാഭൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ പരേതയായ പ്രസന്ന കുമാരി. പരേതരായ എം സി നാരായണൻ നമ്പ്യാർ - കണ്ണോത്ത് ദേവകി അമ്മ ദമ്പതികളുടെ മകനാണ്.

മക്കൾ: പദ്മകുമാർ (ഇൻകം ടാക്സ് ഓഫീസർ), പ്രശാന്ത് നമ്പ്യാർ (അസി. ജനറൽ മാനേജർ, ഐസിഐസിഐ ബാങ്ക്), ഡോ. പ്രജിത് (അസോ. പ്രൊഫസർ, വെറ്ററിനറി യൂണിവേഴ്സിറ്റി). മരുമക്കൾ: ലിജി എ കെ (അധ്യാപിക, പുഴാതി ഹയർ സെക്കന്ററി സ്കൂൾ), സംഗീത (യൂനിയൻ ബാങ്ക്), ഡോ. ആശ (അസി. പ്രൊഫസർ, വെറ്ററിനറി യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: കൃഷ്ണൻ നമ്പ്യാർ, പത്മാവതി അമ്മ, തങ്കമണി, പരേതനായ നാരായണൻ നമ്പ്യാർ.

കുറ്റ്യാട്ടൂർ പുതുക്കുടിക്കണ്ടി വീട്ടിൽ ഇന്ന് രാവിലെ മുതൽ പൊതുദർശനവും തുടർന്ന് സംസ്കാരം 12.30ന് കേളോത്ത് തറവാട് ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്