Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഏഷ്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി

ഏഷ്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി

കോഴിക്കോട്: ഫിലിപ്പീൻസ് നടന്ന ഏഷ്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹേമർ ത്രോ വിഭാഗത്തിൽ കോഴിക്കോട് സ്വദേശിനി മഹറോഷ് ജബാർ വെള്ളി നേടി.  ഇതോടെ 2024 ഫെബ്രുവരിയിൽ വച്ച് നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്  ഇന്ത്യയെ പ്രധിനിതീകരിച്ച്  മത്സരിക്കാൻ യോഗ്യത നേടി.

സ്കൂൾ കോളേജ് യൂണിവേർഴ്സിറ്റി ലെവലിൽ ഹേമർ ത്രോയിൽ  നേരത്തെ തന്നെ  പെർഫോം ചെയ്തിട്ടുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി ലെവലിൽ കേരള യൂണിവേഴ്സിറ്റിയുടെ അത്‌ലറ്റ് ആയിരിക്കെ 3 വർഷത്തോളം കേരളത്തിന് വേണ്ടി പെർഫോം ചെയ്തിട്ടുണ്ട്. 1997 മുതൽ 2006 വരെ അമേച്ചർ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ മീറ്റ്കളിൽ കേരളയെ റെപ്രെസെന്റ് ചെയ്തിട്ടുണ്ട്. നാഷണൽ ലെവലിൽ രണ്ടു പ്രവശ്യം ഗോൾഡ് വന്നിട്ടുണ്ട്. നിരവധി തവണ സിൽവർ ആയും വെങ്കലവും നേടീട്ടുണ്ട്. 1999 - 2006 വരെ  പ്രാക്ടിസിനായി സായ് LNCPE തിരുവനന്തപുരം ആയിരുന്നു. ജോർജ് കുട്ടി ചെട്ടി പറമ്പിൽ, സായിയുടെ അത്‌ലറ്റിക് കോച്ച് മാരായിരുന്ന ജോർജ് പി ജോസഫ്, ജോയ് ജോസഫ്, സത്യാനന്ദൻ എന്നിവരുടെയും ഇന്ത്യൻ കോച്ച് ആയ നിഷാദ് കുമാർ ന്റെ കീഴിലും പരിശീലനം നേടീട്ടുണ്ട്. മാസ്റ്റേഴ്സ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മീറ്റുകളിൽ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും ഗോൾഡ് വന്നിട്ടുണ്ട്. 

കുടുംബിനിയായി മാത്രം ഒതുങ്ങി പോയ പതിനാലു വർഷങ്ങൾക്ക് ശേഷം  വീണ്ടും സ്പോർട്സ്ന്റെ വിവിധ ബോഡികൾ സംഘടിപ്പിച്ച ജില്ലാ, സ്റ്റേറ്റ്, കേരള, നാഷണൽ ലെവലിൽ ഉള്ള മീറ്റുകളിൽ ഇപ്പോൾ സജീവമാണ്. സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും വീണ്ടും ഗോൾഡ് വന്നിട്ടുണ്ട്. ഇപ്പോൾ  ഫിലിപൈൻസിൽ നടന്ന  ഏഷ്യ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി മാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്