ചക്കരക്കല്ല് : ഗ്രാൻമ ഓൺലൈൻ ന്യൂസ് സീനിയർ റിപ്പോർട്ടറും ചക്കരക്കല്ല് പ്രസ് ഫോറം ഖജാൻജിയുമായ കണയന്നൂരിലെ എ സി ഷൈജുവിന്റെ വീട്ടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ 5.30-ഓടെ വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് വരാന്തയിൽ റീത്ത് കണ്ടത്. വള്ളി പടർപ്പുകളും ഇലകളും കൊണ്ട് നിർമിച്ചതാണ് റീത്ത്.
വിവരമറിഞ്ഞ് ചക്കരക്കല്ല് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിന് കാരണം അറിയില്ലെന്ന് ഷൈജു പറഞ്ഞു. ചക്കരക്കല്ല് പോലീസ് പരിശോധ നടത്തി. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ വീട് സന്ദർശിച്ചു.
Post a Comment