മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മഹാഭാഗവത മഹാസത്രം മാതൃ ശക്തിയുടെ വിളംബരമാകണം

മഹാഭാഗവത മഹാസത്രം മാതൃ ശക്തിയുടെ വിളംബരമാകണം

പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവസ്ത്രം മാതൃ സമിതി രൂപീകരണയോഗം കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പുഴാതി : മനുഷ്യമനസിന്റെ ഉള്ളഴക് കാണാനും , ആന്തരിക സൗന്ദര്യത്തെ അറിയാനും മാതൃത്വത്തിലാണ് കൂടുതൽ കഴിയുക എന്ന് ശ്രീ ശങ്കര ആദ്ധ്യാത്മി പഠന ഗവേഷക കേന്ദ്രം ചെയർമാനും പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ഡിസംബർ 3 മുതൽ 13 വരെ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന  അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ മാതൃ സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്ര തപസ്വികൾക്കു സിദ്ധിക്കുന്ന ആനന്ദം ഗൃഹസ്ഥാശ്രമിക്കും ലഭിക്കുമെന്ന് ഭാഗവത മുനി വ്യക്തമാക്കുന്നു. ഗൃഹസ്ഥാശ്രമം സ്ത്രീ ശക്തിയുടെ വിളംബരം കൂടിയാണ്. അതുകൊണ്ട് ഈ സത്രത്തിന്റെ വിജയത്തിനായി നാനാതുറയിലുമുള്ള സ്ത്രീ കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുഴാതി എവി സെന്ററിലെ സംഘാടക സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ഡോ: പ്രമീള ജയറാം അധ്യക്ഷത വഹിച്ചു. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ശിവദാസൻ കരിപ്പാൽ, രാഹുൽ രാജീവൻ, വിജയരാജഗോപാൽ, ശാരദരാഘവൻ, സജ്ന ചന്ദ്രൻ, ഷേന മുകേഷ്, ശ്രീമതി കൃഷ്ണൻ, ചന്ദ്രലേഖ ഉമേഷ്, ശ്രീലത വാര്യർ എന്നിവർ പ്രസംഗിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്