Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം

ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്‌പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേർന്ന ഭാഗത്തെ ബോൾട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബർ 31ന് ഒഡീഷയിൽ നിന്നാണ് കപ്പൽ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്