©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി സി എച്ച് മൊയ്തീൻകുട്ടി ചുമതലയേറ്റു

മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി സി എച്ച് മൊയ്തീൻകുട്ടി ചുമതലയേറ്റു

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയ്യിൽ മണ്ഡലം പ്രസിഡണ്ടായി മയ്യിൽ ഗാന്ധിഭവനിൽ നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വിപുലമായ ചടങ്ങിൽ വെച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി  ചുമതല ഏറ്റെടുത്തു. കെപിസിസി  മെമ്പർ ചന്ദ്രൻ തില്ലങ്കേരി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. പി.ശശിധരൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി.പി അബ്ദുറഷീദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഡിസിസി ജനറൽ സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, അഡ്വക്കേറ്റ് കെ സി ഗണേശൻ, കെ എസ് എസ് പി എ  കണ്ണൂർ ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ വി മനോജ് കുമാർ, കുറ്റിയാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ. മയ്യിൽ പഞ്ചായത്ത് വാർഡ് മെമ്പർ സത്യഭാമ. ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരി യൻ,മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മാരായ എം വി ശിവദാസൻ, വി പത്മനാഭൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ്  നിഷ, എ. കെ. ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് സി. എച്ച് മൊയ്തീൻകുട്ടി നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറുപടി പ്രസംഗം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കരക്കണ്ടം സ്വാഗതവും നാസർ കോർളായി നന്ദിയും പറഞ്ഞു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്