Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആരോഗ്യ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും മയ്യിൽ ബസ്റ്റാൻഡ് പരിസരത്ത് നടന്നു

ആരോഗ്യ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും മയ്യിൽ ബസ്റ്റാൻഡ് പരിസരത്ത് നടന്നു

തളിപ്പറമ്പ് മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ സി എച്ച്  സിയും നവംബർ 10 വെള്ളിയാഴ്ച മയ്യിൽ ബസ്റ്റാൻഡ് പരിസരത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നടന്ന പരിപാടി മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അനിത വി വിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത എം വി ഉദ്ഘാടനം ചെയ്തു. മയ്യിൽ സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രവി മാഷ് ആശംസയും പറഞ്ഞു. ക്യാമ്പിൽ HS രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ് എടുത്തു. മയ്യിൽ CHC, PRO ശ്രീവിദ്യ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്