അംഗനവാടി കുട്ടികൾക്കൊപ്പം കേരള പിറവി ദിനം ആഘോഷമാക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ വിദ്യാർഥികൾ

മയ്യിൽ : കേരള പിറവി ദിനത്തിൽ വേറിട്ട മാതൃക ഒരുക്കിയിരിക്കുകയാണ് കയരളം നോർത്ത് എ എൽ പി സ്കൂൾ വിദ്യാർഥികൾ. ഇത്തവണ കുരുന്നുകൾ കേരള പിറവി ദിനം ആഘോഷിച്ചത് ഒറപ്പടി അംഗനവാടിയിലെ കുട്ടികൾക്കൊപ്പം. ഒന്നാം തരത്തിലെ പാഠഭാഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫ്രൂട്ട് സാലഡുമായാണ് കുട്ടികൾ അംഗനവാടിയിലെത്തിയത്. പ്രവേശനോത്സവ മധുരം നൽകി കുട്ടികൾ അവരെ സ്വീകരിച്ചു. പാട്ടും വർത്തമാനവുമായി കുട്ടികൾ ഒരുമണിക്കൂർ അംഗനവാടിയിൽ ചെലവഴിച്ചു. അധ്യാപകരായ വി സി മുജീബ്, എം പി നവ്യ, കെ വൈശാഖ് അംഗനവാടി അധ്യാപിക പ്രീത എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്