മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിളംബര ഘോഷയാത്ര

വിളംബര ഘോഷയാത്ര

നവംബർ 18 മുതൽ ഡിസം: 24 വരെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുത്തു കൊണ്ട് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കമ്പിൽ ബസാറിൽ സമാപ്പിച്ചു.
ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ, കളരി അഭ്യാസ പ്രകടനം, കൈ കൊട്ടി കളി, മുത്ത് കുടകൾ, കൊടിക്കൂറ എന്നിവ ഘോഷയാത്രക്ക് മാറ്റ് കൂട്ടി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സിക്രട്ടറി അഭയൻ, പഞ്ചായത്ത് ജീവനക്കാർ, കൊളച്ചേരി, ചേലേരി വില്ലേജ് ഓഫീസർമാർ, ട്രഷറി, കൃഷി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, ഐസിഡിഎസ്  സൂപ്പർവൈസർ അംഗൻവാടി ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുബശ്രീ അംഗങ്ങൾ കലാ സാംസ്കാരിക പ്രവർത്തകർ, വായനശാല പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി നേതാക്കൾ, പ്രവർത്തകർ അണിനിരന്നു.
പഞ്ചായത്ത് തല സംഘാടക സമിതി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ, എം. ദാമോദരൻ, പി.കെ ദീപ, കെ.വി ഗോപിനാഥ്, കെ.കെ സക്കറിയ, ഘോഷയാത്ര കമ്മറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര എന്നിവർ നേതൃത്വം നൽകി. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്