മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പാട്ട് ഉത്സവത്തിന് തിരുവത്താഴത്തിനു അരി അളവോടെ തുടക്കമായി

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പാട്ട് ഉത്സവത്തിന് തിരുവത്താഴത്തിനു അരി അളവോടെ തുടക്കമായി

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ട് ഉത്സവം  ക്ഷേത്രംകോയ്മ മംഗലശ്ശേരിയില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരിയളവോടെ ആരംഭിച്ചു. നാളെ (ചൊവ്വാഴ്ച 14.11' 23) രാവിലെ ഉഷ:പൂജക്ക് ശേഷം ഉഷപ്പാട്ട് തുടർന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവക പൂജ നവകാഭിഷേകം തുടർന്ന് ഉച്ചപൂജ ഉച്ചപ്പാട്ട് വൈകുന്നേരം കരിയിൽ സതീശൻ നമ്പ്യാർ  പ്രകൃതിദത്ത വർണ്ണങ്ങളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുവപ്പ് പൊടി എന്നിവ ഉപയോഗിച്ച് കളം വരയും'. തുടർന്ന് ദീപാരാധന വടക്കേ കാവിലേക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്തിനുശേഷം കളം മായ്ക്കൽ, കളത്തിലരി ചടങ്ങോട് കൂടി പാട്ട് ഉത്സവം സമാപിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്