കണ്ണൂർ: കണ്ണൂർ നോർത്ത് സബ് ജില്ലാ കലോത്സവം സമാപിച്ചു. നവംബർ 13 മുതൽ 16 വരെ നാലു ദിവസങ്ങളിലായി കണ്ണൂർ സ്പോർട്സ് സ്കൂളിൽ നടന്ന കലോത്സവത്തിൽ മുന്നൂറോളം ഇനങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് മാറ്റുരച്ചത്.
16 ന് വൈകിട്ട് 4.30ന് നടന്ന സമാപന സമ്മേളനം കോർപ്പറേഷൻ കൗൺസിലർ പി.കെ അൻവർ ഉൽഘാടനം ചെയ്തു. പി. ടി.എ പ്രസിഡൻ്റ് കെ.കെ.വിനോദൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ കെ. സപ്ന സ്വാഗതം പറഞ്ഞു. കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് കണ്ണൂർ നോർത്ത് എ.ഇ.ഒ പ്രസന്നകുമാരി ഒ.സി ട്രോഫികൾ വിതരണം ചെയ്തു.
കണ്ണൂർ ആർ. ഡി.ഡി. മണികണ്ഠൻ കെ.ആർ , എച്ച്.എസ്.എസ് ഫോറം
കൺവീനർ സുധാബിന്ദു, എസ്.എം.സി. ചെയർ പേർസൺ റസിയ, പി. ടി.എ വൈസ് പ്രസിഡൻ്റ് സാജിദ് പി.എം, എച്ച് . എം. ഫോറം സെക്രട്ടറി സുബൈർ, രാഘവൻ മാസറ്റർ, ഹബീബ് എം, രജിത്ത് കുളവയൽ, രാംജിത്ത് കെ.എം എന്നിവർ സംസാരിച്ചു. തുടർന് കലോത്സവത്തിന് സാമ്പത്തിക സഹായം നേടിയെടുക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച കൂപ്പൺ മത്സരത്തിൻ്റെ നറുക്കെടുപ്പ് എ.ഇ.ഒ പ്രസന്നകുമാരി ഒ.സി ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പിൻ്റെ ഭാഗമായി സ്വർണനാണയം, സ്മാർട്ട് ടി.വി എന്നിവ ഉൾപ്പടെ പതിനഞ്ചോളം സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തിയ കലോത്സവത്തിൽ വല്ലം നിർമ്മാണം മത്സരം നടത്തുകയും അങ്ങനെ നിർമ്മിച്ച കൊട്ടകൾ മാലിന്യശേഖരണത്തിന് ഉപയോഗിച്ചു. മത്സരത്തിൽ വിജയികളായവർക്ക് എച്ച്. എം. ഫോറം സെക്രട്ടറി സുബൈർ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഉദ്ഘാടന ദിവസം സ്വാഗത ഗാനം ആലപിച്ച ഗായക സംഘത്തെ സമാപന സമ്മേളനത്തിൽ ആദരിച്ചു.
കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 187 പോയിൻറ് നേടി, സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
169 പോയിൻറ് നേടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Post a Comment