മയ്യിൽ - പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം ഗ്രാമ ശാസ്ത്ര ജാഥയുടെ ഭാഗമായി കേരളശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രചാരണത്തിന് തുടക്കമായി. പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി.കെ ഗോപാലകൃഷ്ണൻ അയനത്ത് രാധകൃഷ്ണന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി എ.ഗോവിന്ദൻ, യൂനിറ്റ് സെക്രട്ടറി കെ.കെ കൃഷ്ണൻ, കെ.മോഹനൻ എന്നിവർ പങ്കെടുത്തു.
Post a Comment