നാറാത്ത് : ബൽറാം മട്ടന്നൂർ രചിച്ച ജീവിതം പൂങ്കാവനം എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം കേരള മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാരുടെ അധ്യക്ഷതയിൽ കണ്ണൂർ മേയർ ടി ഒ മോഹനന് പുസ്തകം നൽകിക്കൊണ്ട് പ്രശസ്ത ചലച്ചിത്രതാരം സുരേഷ് ഗോപി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നാറാത്ത് മിഥിലയിൽ വെച്ച് നിർവഹിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പുസ്‌തകം പരിചയപ്പെടുത്തി. ചടങ്ങിൽ ബൽറാം മട്ടന്നൂർ നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment