ബാപ്പു സ്മൃതി സദസ്സും ക്വിസ്സ് മത്സരവും

ദേശാഭിവൃദ്ധിനി വായനശാല &ഗ്രന്ഥലയം ബാലവേദിയും ബാലസംഘം പൊയ്യൂർ യൂണിറ്റും സംയുക്തമായി സംഘടിച്ച ബാപ്പു സ്മൃതി സദസ്സ് യുവ കവി പ്രദീപ്‌ കുറ്റ്യാട്ടൂർ ഉത്ഘാടനം ചെയ്തു ചടങ്ങിൽ വായനശാല പ്രസിഡന്റ് പി ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു.. ബാലസംഘം യൂണിറ്റ് സെക്രട്ടറി ഋതുനന്ദ പി കെ. സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ക്വിസ്സ് മത്സരത്തിനു വായനശാല സെക്രട്ടറി ഒ എം മധുസൂദനൻ നേതൃത്വം നൽകി. 
ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ വായനശാല പരിസരം ശുചീകരണം നടത്തി.തുടർന്നു "മാലിന്യ മുക്ത കേരളം 
നവ കേരളം 'പ്രതിജ്ഞക്ക് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി സി കെ പ്രീത, ശ്രീ എം ഗിരീശൻ എന്നിവർ നേതൃത്വം നൽകി .
ക്വിസ്സ് മത്സര വിജയികൾക്ക് ബാലസംഘം കൺവീനർ ശ്രീമതി ദിവ്യ സമ്മാനങ്ങൾ വിതരണം ചെയ്തു.
ലൈബ്രേറിയൻ ശ്രീമതി ഷംന കെ നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്