കേരളത്തിലെ ആദ്യത്തെ സ്കൂൾ പോസ്റ്റോഫീസ്; രണ്ടാം വർഷത്തിലേക്ക്

കുറ്റ്യാട്ടൂർ : കെ.എ. കെ.എൻ.എസ്.എ.യു.പി സ്കൂളിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കൂൾ പോസ്റ്റോഫീസ് രണ്ടാം വർഷത്തിലേക്ക്. ദേശീയ തപാൽദിനമായ ഒക്ടോബർ 10 ന് ഈ വർഷത്തെ കുട്ടി ജീവനക്കാരെ പോസ്റ്റ്ബോയ് , പോസ്റ്റ്ഗേൾ തസ്തികയിലേക്ക് നിയമിക്കും. പോസ്റ്റ്ബോയ് തസ്തികയിലേക്ക് യു.പി വിഭാഗത്തിൽ നിന്ന് ശ്രീവേദ് രമേഷിനെയും എൽ.പി വിഭാഗത്തിൽ നിന്ന് അഹൻരാജിനെയും, പോസ്റ്റ്ഗേൾ തസ്തികയിലേക്ക് യു.പി വിഭാഗത്തിൽ നിന്ന് ധ്രുവ , എൽ.പി വിഭാഗത്തിൽ നിന്ന് ആഷ് വിക ബൈജുവിനെയുമാണ് തെരഞ്ഞെടുത്തത്. ഒ.എം.ആർ പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവക്ക് ശേഷമാണ് കുട്ടി ജീവനക്കാരെ തെരഞ്ഞെടുത്തത്. കുട്ടി ജീവനക്കാർക്ക് ആകർഷകമായ ശമ്പളവും മാസംതോറും 10 രൂപ ശമ്പള വർധനവും ഉണ്ട്. 
     മൺമറഞ്ഞുപോയ കത്തെഴുത്ത് ശീലത്തെ കുട്ടികളിലൂടെ തിരിച്ച് കൊണ്ട് വരുന്നതിലൂടെ ഒരു പൊതു സ്ഥാപനത്തെ നേരിട്ട് പരിചയപ്പെടുന്നതിനും,  എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട് ..

2022 - 23 അധ്യയന വർഷത്തെ SSK നടത്തിയ ഇന്നവേറ്റീവ് സ്കൂളിനുള്ള അവാർഡ് കണ്ണൂർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഈ പദ്ധിക്കാണ്. കൂടാതെ മികവ് സബ്ജില്ലാ തലത്തിലും , ഇന്നവേറ്റീവ് സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ഈ പദ്ധതി നേടിയിരുന്നു.
   പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്