ഗ്രാമീണ നാടക രചനക്കുള്ള കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം ലഭിച്ച ശ്രീധരൻ സംഘമിത്രക്ക് ആദരം നൽകി

ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിൽ ഗ്രാമീണ നാടക രചനക്കുള്ള കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം ലഭിച്ച ശ്രീധരൻ സംഘമിത്രക്ക് ആദരം നൽകി.
പ്രശസ്ത ചിത്രകാരൻ കെ.കെ മാരാർ ഉപഹാരം നൽകി. ട്രസ്റ്റ് ചെയർമാൻ ഡോ. ഐ ഭവദാസൻ നമ്പൂതിരി അധ്യക്ഷനായി. പഞ്ചായത്തംഗം കെ.പി രാജൻ, ഡോ. ഐ. ഉമേഷ് നമ്പൂതിരി പ്രസംഗിച്ചു. ഡോ: ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്