മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർകോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. 

പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്ന് കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 

സുജിത് അമിതമായി ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രു​ഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രു​ഗ്മിണിക്കു ​ഗുരുതരമായി പരിക്കേറ്റു. 

പരിയാരം മെഡിക്കൽ കോ​ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു​ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്