കണ്ണൂർ : കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. കണ്ണൂർ എ ആർ ക്യാമ്പിന്റെ ജീപ്പാണ് ജോയിന്റ് പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് കളക്ട്രേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്ക് കയറിയത്. പമ്പിൽ ഇന്ധനം നിറക്കുകയായിരുന്നു കാറിനെ ജീപ്പ് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീനും തകർന്നിട്ടുണ്ട്. ആളപായമില്ല. അപകടത്തിൽപ്പെട്ട ജീപ്പിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല.
Post a Comment