Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സാരഥികളെ അനുമോദിച്ചു

കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സാരഥികളെ അനുമോദിച്ചു

പന്ന്യങ്കണ്ടി :  2023 24 അധ്യയന വർഷത്തെ  കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിൽ നിന്നും വിവിധ കോളേജുകളിൽ നിന്ന് മത്സരിച്ച സാരഥികളെയും സർ സയ്യിദ് കോളേജിൽ നിന്നും യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട അദിൽ സി. കെ, എം.എം Knowldege ൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനസ് പി വി യെയും എം.എസ്.എഫ്  കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം.എസ്. എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇർഫാൻ മുഖ്യപ്രഭാഷണം നടത്തി , മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ്  തടിക്കടവ്, എം.എസ്. എഫ്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി,  സർ സയ്യിദ് കോളേജ് യൂണിയൻ ചെയർമാൻ അദിൽ സി .കെ എന്നിവർ സംസാരിച്ചു.

എം.എസ് .എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും ട്രഷറർ ഫവാസ് നൂഞ്ഞേരി നന്ദിയും പറഞ്ഞു.

എം.എസ്. എഫ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഹദ് ചേലേരി, സെക്രട്ടറി അസിം പന്ന്യങ്കണ്ടി, കിനാക്കൂട്ടം ക്യാപ്റ്റൻ ഷസിൻ, വൈസ് ക്യാപ്റ്റൻ ഫിദ, ട്രഷറർ നിഹാദ് എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്