കേരളോൽസവത്തിൽ വിജയിച്ച കലാകായിക പ്രതിഭകളെ അനുമോദിച്ചു

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോൽസവത്തിൽ ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം രണ്ടാം സ്ഥാനം നേടി. വായനശാലയുടെ നേതൃത്വത്തിൽ മൽസരിച്ച് വിജയം കൈവരിച്ച കലാകായിക പ്രതിഭകളെ അനുമോദിച്ചു. വായനശാല ഹാളിൽ വെച്ച് നടന്ന ചടങ്ങ് നാടകപ്രവർത്തകൻ എ.അശോകൻ ഉൽഘാടനം ചെയ്തു.വായനശാല രക്ഷാധികാരി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. ലൈബ്രറി തളിപ്പറമ്പ് താലൂക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പ്രശാന്തൻ, കെ.നാണു, എം.വി.സുശീല ,കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ,
ലൈബ്രറിയൻ രസിത എ, നവനീത്, സാന്ദ്ര.എ.എം പഞ്ചായത്ത് കലാപ്രതിഭ കെ.വി.ആരാധ്യ, പഞ്ചായത്ത് കായിക പ്രതിഭ പ്രിയ പി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് കണിയാരത്ത് സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്