മയ്യിൽ CRC യുടെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തളിപ്പറമ്പ് ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ പ്രേമരാജൻ കക്കാടി, വിവിധ സാഹചര്യങ്ങളിൽ ദുരന്തത്തിലകപ്പെടുന്ന വ്യക്തിക്ക് എങ്ങിനെയൊക്കെ പ്രഥമ ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കാം എന്നതിനെക്കുറിച്ചും തീപ്പിടുത്തം പോലുള്ള അപകടങ്ങൾ എങ്ങിനെ വരാതിരിക്കാമെന്നും എങ്ങിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും വിശദമായ ക്ലാസ്സ് നയിച്ചു.

CRC പ്രസിഡണ്ട് ശ്രീ കെ.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടരി പി.കെ.നാരായണൻ സ്വാഗതവും ലൈബ്രേറിയൻ സജിത നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്