കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രതിഭാ ഫെസ്റ്റ് സമാപിച്ചു

സി.എച്ച് - സമൂഹത്തിൽ അൽഭുതം സൃഷ്ടിച്ച മഹാപ്രതിഭ; മുസ്തഫ കോടിപ്പൊയിൽ
പന്ന്യങ്കണ്ടി: ഒരു ബഹുസ്വര സമൂഹത്തിൽ നാം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി കാണിച്ചു തന്ന അത്ഭുത മാതൃകാ പുരുഷനാണ് സി എച്ച് മുഹമ്മദ് കോയ സാഹിബ്. പ്രൈമറി സ്കൂൾ തൊട്ട് യൂണിവേഴ്സിറ്റി വരെ ഘട്ടം ഘട്ടമായി സമൂഹത്തിനു സമ്മാനിച്ചവരാണ് സി എച്ചെന്നും തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അഭിപ്രായപ്പെട്ടു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സി.എച്ച് - മൗലവി സാഹിബ് അനുസ്മരണ - പ്രതിഭാ ഫെസ്റ്റിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ ഏതൊരു വ്യക്തിക്കും പേരുകൊണ്ടും രൂപംകൊണ്ടും സുപരിചിതനാണ് വി കെ അബ്ദുൽ ഖാദർ മൗലവി സാഹിബെന്നും അദ്ദേഹം കൂട്ടി ചേർത്തു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു, പ്രതിഭാ ഫെസ്റ്റ് ജേതാക്കൾക്കുള്ള സമ്മാന വിതരണം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസും, അനുമോദന പ്രഭാഷണം മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്ററും നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അന്തായി ചേലേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം കെ.പി അബ്ദുൽ സലാം, ഒ നൂറുദ്ധീൻ മാസ്റ്റർ, അബ്ദു പള്ളിപ്പറമ്പ്, കെ.സി മുഹമ്മദ് കുഞ്ഞി, അബ്ദു പന്ന്യങ്കണ്ടി, നിയാസ് കമ്പിൽ, വി.ടി ആരിഫ്, റാസിം പാട്ടയം സംസാരിച്ചു ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും പ്രോഗ്രാം കൺവീനർ പി ഇസ്മായിൽ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്