ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ ഒന്നാം വാർഷിക സംഗമം നാളെ സപ്തംബർ 6 ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കമ്പിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും. ചടങ്ങിൽ PTH വളണ്ടിയർമാരെയും മെഡിക്കൽ വിങ്ങിനേയും ആദരിക്കും.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം ഉദ്ഘാടനം ചെയ്യും. കൊളച്ചേരി മേഖല പിടിഎച്ച് പ്രസിഡന്റ് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വച്ച് നടക്കുന്ന ഡോണേഷൻ ബോക്സിന്റെ വിതരണം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരിയിൽ നിന്ന് പിടിഎച്ച് കൊളച്ചേരി മേഖല വൈസ് പ്രസിഡണ്ട് പി. വി അബ്ദുസമദ് ഏറ്റുവാങ്ങും.
സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ്, രോഗികൾക്കുള്ള സൗജന്യ ചികിത്സ, കിടപ്പുരോഗികൾക്ക് വീട്ടിലെത്തി ചികിത്സ നൽകൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കൊളച്ചേരി മേഖലാ PTH ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
പത്രസമ്മേളനത്തിൽ മുസ്തഫ കോടിപ്പൊയിൽ, മുനീർ മേനോത്ത്, എം അബ്ദുൽ അസീസ് പാമ്പുരുത്തി, എം.സി ഹാഷിം മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Post a Comment