കയരളം എ യുപി സ്കൂളിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും

കയരളം എയുപി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ കേഷ് അവാർഡ് സ്വീകരണവും വിതരണവും നടന്നു. പിടിഎ പ്രസിഡണ്ട് എം നിതീഷിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഇ കെ രതി ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം അഡ്വക്കേറ്റ് കെ കെ രത്നകുമാരി (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകണ്ണൂർ ജില്ലാ പഞ്ചായത്ത്) നിർവഹിച്ചു. എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്  മാണിക്കോത്ത് രവി മാസ്റ്റർ  (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മയ്യിൽ പഞ്ചായത്ത് ) അനുമോദനം നൽകി. കെ ഒ പാർവതി  അമ്മയുടെയും കെ.കെ കുഞ്ഞിരാമൻ നമ്പ്യാരുടെയും സ്മരണയ്ക്ക് മക്കൾ നൽകുന്ന കേഷ് അവാർഡ് സ്വീകരണവും നടന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ശ്രീ ഗോവിന്ദൻ എടാടത്തിൽ (ബിപിസി തളിപ്പറമ്പ് സൗത്ത്) അനുമോദനം നൽകി. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ കെ പി കുഞ്ഞി കൃഷ്ണൻ മാസിക പ്രകാശനം ചെയ്തു. രമ്യ പ്രസാദ് (മദർ പി.ടി.എ പ്രസിഡണ്ട്), പി.കെ വേലായുധൻ മാസ്റ്റർ (മുൻ എച്ച് എം), രേഷ്മ സി കെ (സിആർ സി കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീലേഖ ടീച്ചർ നന്ദി രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ ഗാനോപഹാരം എന്ന പരിപാടിയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്