©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL BJPയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ, കൊളച്ചേരി ലോക്കൽ ജാഥ സമാപിച്ചു

BJPയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ, കൊളച്ചേരി ലോക്കൽ ജാഥ സമാപിച്ചു


മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കു കൊളച്ചേരി ലോക്കൽ ജാഥ സമാപനം കെ. വി ശശിന്ദ്രൻ അധ്യക്ഷതയിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അഗം പി.കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
   സമാപന സമ്മേളനത്തിൽ സുബൈർ നാലാം പീടിക, പി.എം അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ജാഥ ലീഡർ പി രവീന്ദ്രൻ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. രാവിലെ കമ്പിൽ നടന്ന ഉദ്ഘാടന സമ്മേളനം ജില്ലാ കൗൺസിൽ അംഗം നിസാർ വായിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി കെ.വി ഗോപിനാഥൻ ഉത്തമൻ വേലിക്കാത്ത് എന്നിവർ പ്രസംഗിച്ചു. പി.വി വിജേഷ് സ്വാഗതം പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകണ യോഗങ്ങളിൽ ജാഥ ഡെപ്യൂട്ടി ലീഡർ പി.സുരേന്ദ്രൻ മാസ്റ്റർ ഡയറക്ടർ കെ.പി.നാരായണൻ എന്നിവ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്