പഴശ്ശി എ എൽ പി സ്കൂളിൽ ഓണാഘോഷവും LSS വിജയികൾക്കുള്ള അനുമോദനവും നടത്തി

പഴശ്ശി എ. എൽ. പി.സ്കൂളിൽ ഓണാഘോഷവും LSS വിജയികൾക്കുള്ള അനുമോദനവും  നടത്തി.
25/8/2023 വെള്ളിയാഴ്ച രാവിലെ 10:30 മണിക്ക് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ,LSS  വിജയികളായ ദേവദർശ് സി, ഹിബ ഫാത്തിമ എന്നിവരെ മൊമെൻ്റോ നൽകി അനുമോദിച്ചു.
 പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ,അദ്ദേഹം ജേതാക്കൾക്ക് ക്യാഷ് പ്രൈസ് സമ്മാനിച്ചു.
ഹെഡ്മിസ്ട്രസ് കെ.പി.രേണുക സ്വാഗതവും SRG കൺവീനർ  ശ്രീമതി പി എം ഗീതാബായ് ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന്  പൂക്കള മത്സരം തിരുവാതിരക്കളി,ഓണപ്പാട്ട്, നൃത്താവിഷ്കാരം, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കായിക മത്സരങ്ങളും നടത്തി.
പിടിഎ പ്രസിഡന്റ് ശ്രീ ഹാരിസ് കെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടര്‍ന്ന് ഓണസദ്യയും നടന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്