കർഷക തൊഴിലാളി ക്ഷേമനിധി അതിവർഷാനുകൂല്യവും മറ്റാനുകൂല്യങ്ങളുടേയും വിതരണത്തിലെ കാലതാമസം ഒഴിവാക്കുക; KSKTU

ചട്ടുകപ്പാറ - കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് KSKTU വേശാല വില്ലേജ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം കെ.ശ്രീജ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ഇ.ചന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കണ്ടോത്ത് പ്രതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. KSKTU മയ്യിൽ ബ്ലോക്ക് ജോ:സെക്രട്ടറി എം.ബാബുരാജ്, ബ്ലോക്ക് കമ്മറ്റി മെമ്പർമാരായ ലക്ഷമണൻ, ഹരിദാസൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി.സജീവൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് - എ.കൃഷ്ണൻ
വൈസ് പ്രസിഡണ്ട് - കണ്ടോത്ത് പ്രതീഷ്, പി.ശ്രീധരൻ
സെക്രട്ടറി - എ.ഗിരിധരൻ
ജോ: സെക്രട്ടറി - ഇ.ചന്ദ്രൻ, വി.സുജിത 










0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്