സാമ്പത്തീക പ്രയാസം നേരിടുന്നവരുമായ പന്ത്രണ്ട് കുടുംബങ്ങൾക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ വെസ്റ്റ് യൂനിറ്റിന്റെ സാന്ത്വന സമിതി സാമ്പത്തീക സഹായം നല്കി

മയ്യിൽ : മുല്ലക്കൊടി , കയരളം, കണ്ടക്കെ, വേളം മേഖലയിൽ രോഗാതുരരും സാമ്പത്തീക പ്രയാസം നേരിടുന്നവരുമായ പന്ത്രണ്ട് കുടുംബങ്ങൾക്ക് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ വെസ്റ്റ് യൂനിറ്റിന്റെ സാന്ത്വന സമിതി സാമ്പത്തീക സഹായം നല്കി. സമിതി ചെയർമാൻ മുണ്ടോട്ട് പി.ബാലന്റെ അദ്ധ്വ ക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് എ.ടി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.           കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ, രക്ഷാധികാരി കെ.ബാലകൃഷ്ണൻ നായർ, യൂനിറ്റ് പ്രസിഡണ്ട് വി.സി. ഗോവിന്ദൻ, സെക്രട്ടറി പി.പി. അരവിന്ദാക്ഷൻ, എന്നിവർ സംസാരിച്ചു. സമിതി കൺവീനർ കെ.കെ.ദിവാകരൻ സ്വാഗതവും, ജോ: സെക്രട്ടറി നന്ദിയും പറഞ്ഞു.
        വേളത്തെ റാം നാരായണൻ, അഥർവ, കെ.കെ.ഗോവിന്ദൻ, കണ്ടകൈയിലെ എം.വി.ബാലൻ, ശോഭനകുമാരി പി.വി, പാത്തുമ്മ, കയരളത്തെ അനൂപ്, മാധവി, ഹാജിറ , മുല്ലക്കൊടിയിലെ ചവുനിയൻ, കെ.നാരായണി, കെ.ഷൈജു എന്നിവർക്കാണ് സഹായം നല്കിയത്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്