ചെറുകുന്ന് : പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞ് വീഴുക ആയിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്തഫ - ഷമീമ ദമ്പതികളുടെ മകളാണ്. സഹോദരൻ മിഹറാജ് (മാടായി കോളേജ് വിദ്യാർത്ഥി). കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Post a Comment