സബ്സിഡി സാധനങ്ങൾ മുഴുവൻ സപ്ലൈക്കോ മുഖേന വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊളച്ചേരി നാറാത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിലെ മാവേലി സ്റ്റോറിന് മുമ്പിൽ സാഹായ ധർണ്ണ നടത്തി

പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുക മാവേലി സ്റ്റേറുകൾ മുഖേന നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുക, സബ്സിഡി സാധനങ്ങൾ മുഴുവൻ സപ്ലൈക്കോ മുഖേന വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കൊളച്ചേരി നാറാത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കമ്പിൽ ടൗണിലെ മാവേലി സ്റ്റോറിന് മുമ്പിൽ സാഹായ ധർണ്ണ നടത്തി ധർണ്ണ മുൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ ഉൽഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ റീന കൊയ്യോൻ ,എം 'സജി മ ,സുനീത അബൂബക്കർ ,പി.ടി. കൃഷ്ണൻ, കീരി പവിത്രൻ, ടി. കൃഷ്ണൻ, കെ.പി.മുസ്തഫ, കെ.ബാബു, സി.കെ.സിദ്ധീഖ്, ടി.പി.സുമേഷ് തുടങ്ങിയവർ സംസാരിച്ചു, നാറാത്ത് മണ്ഡലം പ്രസിഡണ്ട് സി.കെ.ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും മനീഷ് കണ്ണോത്ത് നന്ദിയുo പറഞ്ഞു. 
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്