Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് തൃച്ചംബരം പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം

തളിപ്പറമ്പ് തൃച്ചംബരം പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം

തളിപ്പറമ്പ് തൃച്ചംബരം പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. തൃച്ചംബരം - പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്ന ഓഫീസ് മുഴുവൻ അടിച്ചുതകർത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരിൽ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് അക്രമം നടന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. വാതിൽ അടിച്ചുതകർത്ത് അകത്തുകടന്ന അക്രമികൾ ഓഫീസിലെ ഫർണിച്ചറുകളും മറ്റ് എല്ലാ സാധനങ്ങളും തകർക്കുകയും ചുമരിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന ഓഫീസ് ഇത് അഞ്ചാം തവണയാണ് ആക്രമിക്കപ്പെടുന്നത്.

0/Post a Comment/Comments