മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ബ്ലോക്ക് പെൻഷൻ ഭവനിൽ സമുചിതമായി ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.വി.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത പരിസ്ഥിതി, ശാസത്ര, ഗ്രന്ഥശാലാ പ്രവർത്തകൻ പി.കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബാലകൃഷ്ണൻ നായർ. കെ.പത്മനാഭൻ മാസ്റ്റർ, ശശി പാലക്കൽ, കെ.ശ്രീധരൻ മാസ്റ്റർ, സി.വി.ഭാസ്കരൻ നമ്പ്യാർ, പി.പി.അരവിന്ദാക്ഷൻ, കെ നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രശസ്ത കവി മലപ്പട്ടം ഗംഗാധരൻ സ്വന്തം കവിത അവതരിപ്പിച്ചു. ബ്ലോക്ക് സിക്രട്ടറി സി.പത്മനാഭൻ സ്വാഗതം' ജോ.സിക്രട്ടറി ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്