മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്

മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്

ഇരിട്ടി: അയ്യകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ മിക്സർ യൂണിറ്റ് ലോറി കടയിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥിക്ക് പരിക്ക്. വാണിയപാറയിലെ ആൽഫിയോ (13) ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. വാണിയപ്പാറ ടൗണിനടുത്തുള്ള കയറ്റത്തിൽ നിന്ന് ലോറി ഉരുണ്ടു നീങ്ങി ഫർണിച്ചർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയിൽ ഉണ്ടായിരുന്ന ആൽഫിയോയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്