തളിപ്പറമ്പ്: ലൈബ്രറി കൗൺസിൽ താലൂക്ക് പ്രവർത്തക സംഗമം തളിപ്പറമ്പ് ഏഴാം മൈൽ ടാപ് കോസ് ഓഡിറ്റോറിയത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. പി.കെ.വിജയൻ സംസ്ഥാന ജില്ലാ പദ്ധതിരേഖ അവതരിപ്പിച്ചു. 70 വയസ് കഴിഞ്ഞ ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിച്ചു. താലൂക്ക് സെക്രട്ടറി വി.സി. അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ടും വി. സഹദേവൻ ബജറ്റും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ കെ.രാമചന്ദ്രൻ , ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഇ.പി.ആർ. വേശാല എന്നിവർ സംസാരിച്ചു .ഇ.കെ.അജിത് കുമാർ സ്വാഗതവും പി. പ്രശാന്തൻ നന്ദിയും പറഞ്ഞു.
Post a Comment