തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യഞ്ജത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ നടന്നു വരുന്ന പ്രവർത്തനം പൂർണ്ണതയിലേക്കു നീങ്ങുന്നു. പഞ്ചായത്തിലെ മൊബൈൽ സാക്ഷരതാ ഇല്ലാത്തവരെ കണ്ടെത്തി പരിശീലനം ലഭിച്ച നൂറിലേറ മാസ്റ്റർ ട്രെയിനർമാർ ഒരോ വാർഡിലും പഠിതാക്കൾക്ക് 10 മണിക്കൂർ വീതം പരിശീലനം നല്കിയാണ് മൊബൈൽ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കിയത്. പഠിതാക്കളിൽ ഏറെ പേരും 40 വയസ്സിൽ കൂടുതലുള്ളവരാണ്. എല്ലാ വാർഡിലും വായനശാല, അംഗൻ വാടികൾ എന്നിവ കേന്ദ്രമായി രണ്ടും മൂന്നും പരിശീലനങ്ങൾ ആണ് നടന്നു വരുന്നത്. പരിശീലനം മിക്കവാർഡിലും പൂർത്തിയായി കഴിഞ്ഞു. പരിശീലനം ലഭിച്ചവർക്ക് മൊബൈൽ ആപ്പുകൾ കൈകാര്യം ചെയ്യാനും പണമിടപാടുകൾ ചെയ്യാനും സാധിക്കുന്ന തരത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. എല്ലാ വാർഡുകളിലും പരിശീലനത്തിനായി പ്രത്യേക കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തല കമ്മറ്റിയുടെ ചെയർമാനായി ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത എം വി യും കൺവീനറായി ശ്രീ എൻ കെ രാജനും കോ ഓർഡിനേറ്ററായി ശ്രീ കെ പി രാധാകൃഷ്ണനും പ്രവർത്തിക്കുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും സാക്ഷരതാ പ്രഖ്യാപനം നടത്തുന്നതോടെ മണ്ഡലത്തിനും പ്രഖ്യാപിക്കാൻ സാധിക്കും. ഒരു പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് തളിപ്പറമ്പ് മണ്ഡലത്തിൽ ഈ യജ്‌ഞം നടക്കുന്നത്.
പഠനം പൂർത്തിയാക്കിയ മയ്യിൽ - വാർഡ് 6 ലെ പഠിതാക്കൾ. വാർഡ് മെമ്പർ, കോ ഓർഡിനേറ്റർ, മാസ്റ്റർ ടെയിനർ മാർ എന്നിവർക്കൊപ്പം. |
Post a Comment