|
കെ.എസ്.എസ്.പി.യു മയ്യിൽ യൂനിറ്റ് സാന്ത്വന സമിതിയുടെ സഹായ വിതരണം സംഘനയുടെ ജില്ലാ കൺവീനർ ടി.ശിവദാസൻ ഉദ്ഘാടനം ചെയ്യുകയും കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി ഇ.മുകുന്ദൻ സഹായ ധനം വിതരണം ചെയ്യുകയും ചെയ്യുന്നു |
മയ്യിൽ: കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് ഘടകമായ സാന്ത്വന സമിതിയുടെ രോഗാതുരർക്കുള്ള സഹായ വിതരണം കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ നിർവ്വഹിച്ചു.
കെ.പി. മുകുന്ദൻ - പെരുമാച്ചേരി, സി. പ്രമോദ് - ചെറുപഴശ്ശി, സി.കുഞ്ഞപ്പനായർ - ചേ ക്കോട്, ടി. മാലതി, വി.വി. അമ്പിളി - കിഴക്കെ പറമ്പ്, ഉഷ കണ്ടമ്പേത്ത്- ഇരുവാപ്പുഴ നമ്പ്രം എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത്.
സാന്ത്വന സമിതി ചെയർമാൻ പി.വി. പത്മാവതി ആദ്ധ്യക്ഷം വഹിച്ച പരിപാടി സമിതിയുടെ ജില്ലാ കൺവീനർ ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോരമ്പേത്ത് നാരായണൻ, കെ .ബാലകൃഷ്ണൻ നായർ, സി. പത്മനാഭൻ , കെ.വി. യശോദ, വി.സി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. കൺവീനർ ടി.രാഘവൻ സ്വാഗതവും, സി.വി.ഗംഗാധരൻ നമ്പാർ നന്ദിയും പറഞ്ഞു.
Post a Comment