മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജയകേരളയ്ക്ക് ഷഷ്ഠി പൂർത്തി ; ആഘോഷം ഏഴിന്

ജയകേരളയ്ക്ക് ഷഷ്ഠി പൂർത്തി ; ആഘോഷം ഏഴിന്

മയ്യിൽ : നാട്ടിൽ അക്ഷരവെട്ടം തൂകിക്കൊണ്ട് വള്ളിയോട്ടു വയൽ ജയകേരള വായനശാല നീണ്ട അറുപത് വർഷക്കാലത്തെ പ്രവർത്തനം പൂർത്തിയാക്കുന്നു. 1963 ലാണ് വായനശാല കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തനം ആരംഭിച്ചത്. പടിപടിയായി ഉയർന്ന് തരം തിരിവിൽ ഇപ്പോൾ എ ഗ്രേഡിൽ എത്തി നില്ക്കുകയാണ്. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ പരക്കോത്ത് പറമ്പിൽ സ്ഥിതി ചെയ്യുന്ന വായനശാലയിൽ വി.വി.കണ്ണൻ സ്മാരക കലാസമിതി, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ്, ബാലവേദി , വനിതാവേദി, കർഷകവേദി, ഫോക്ക് ലോർ ക്ലബ്ബ് മുതലായ ഉപഘടകങ്ങളും പ്രവർത്തിച്ചു വരുന്നു.

         വള്ളിയോട്ട് സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ ആഡിറ്റോറിയത്തിൽ വിവിധ കലാ സാംസ്ക്കാരിക പരിപാടികളാടു കൂടി നടക്കുന്ന അറുപതാം വാർഷികാഘോഷം ഏഴിന് വൈ: 7 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.എൻ.ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്