വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്ത് തലത്തിൽ നടപ്പാക്കണം - SCFWA :

നഗര പ്രദേശങ്ങളിൽ നടപ്പാക്കിയ വയോമിത്രം പദ്ധതി ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ്സ് ഫ്രണ്ട്സ് വെൽഫേർ അസോസ്സിയേഷൻ - SCFWA - മുല്ലക്കൊടി വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഞായറാഴ്ചകളിൽ ബസ്സുകൾ ഓട്ടം നിർത്തുന്നതിനാൽ യാത്രാ ദുരിതം രൂക്ഷമാക്കുന്നത് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നും, വ്യക്തി വരുമാനം മാനദണ്ഡമാക്കാ അർഹതപ്പെട്ട എല്ലാവർക്കുംവാർധക്യ പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.നാരായണന്റെ അധ്യക്ഷതയിൽ രവി നമ്പ്രം ( മേഖലാ സെക്രട്ടരി ) ഉദ്ഘാടനം ചെയ്തു. സി.സി. രാമചന്ദ്രൻ (മേ . ജോ.സെക്രട്ടരി ) സംഘടനാ വിശദീകരണം നടത്തി. പി.മുകുന്ദൻ, വി.ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്