ചട്ടുകപ്പാറ - കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ CITU , AlKS, KSKTU ആഭിമുഖ്യത്തിൽ ഏപ്രിൽ 5 ന് പാർല്മെൻ്റിന് മുന്നിലേക്ക് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ ഭാഗമായി വേശാല ലോക്കൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിന് എം.വി.സുശീല, കെ.നാണു, കെ.രാമചന്ദ്രൻ, കെ.പ്രിയേഷ് കുമാർ, കെ.ഗണേശൻ, എ. ഗിരിധരൻ, എ.കൃഷ്ണൻ, കെ.പി.ചന്ദ്രൻ, കെ.വി.പ്രതീഷ് കെ.സന്തോഷൻ എന്നിവർ നേതൃത്യം നൽകി.
Post a Comment