മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ച 4 30 ആയിരുന്നു അപകടം. മൈസൂരിൽ നിന്നും ചീമേനിയിലേക്ക് പോവുകയായിരുന്ന കാർ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം. അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്. ഇവർ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്