മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. ഒ.എം.ഡി. അനുസ്മരണം സംഘടിപ്പിച്ചു

മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. ഒ.എം.ഡി. അനുസ്മരണം സംഘടിപ്പിച്ചു
മയ്യിൽ: സാക്ഷരതാ പ്രവർത്തകൻ, ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകൻ ഗ്രന്ഥശാലാപ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ഒ.എം.ദിവാകരൻ്റെ  ചരമവാർഷിക ദിനത്തിൽ മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി അനുസ്മരണ പ്രഭാഷണം നടത്തി.
     ചടുലമായ ചോദ്യങ്ങൾ കൊണ്ട് ജനമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ വ്യക്തിത്വമായിരുന്നു ഒ.എം.ഡി.എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവർഷക്കാലം കേരളം നേരിട്ട നിപ്പ, ഓഖി, കോവിഡ് -19 തുടങ്ങിയ പ്രതിസന്ധികളിൽ നാം പഠിച്ച പ്രധാനപ്പെട്ട രണ്ടു സാമൂഹ്യ പാഠങ്ങളിൽ ഒന്ന് ഒന്നിച്ചു നിൽക്കാനും രണ്ടാമത് വിപൽക്കരമായ പ്രതിസന്ധികളിൽ രക്ഷാകവചം തീർക്കാൻ ആൾദൈവങ്ങൾക്കോ ചെപ്പടിവിദ്യകൾ കൊണ്ടോ കഴിയില്ലെന്നും ശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്നുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
   കെ.ബാലകൃഷ്ണൻ, കെ.വി.യശോദ ടീച്ചർ, പി.വി.ശ്രീധരൻ മാസ്റ്റർ, കെ.കെ.കൃഷ്ണൻ, വി.പി.ബാബുരാജ്‌, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
  ഒ.എം.ദിവാകരൻ്റെ സഹധർമ്മിണി ശ്രീമതി സത്യഭാമ ടീച്ചർ സി.ആർ.സിക്കു സംഭാവന ചെയ്ത പുസ്തകങ്ങൾ ഗ്രന്ഥശാലാ സെക്രട്ടറി ഏറ്റുവാങ്ങി.
     സി.ആർ.സി.പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും പറഞ്ഞു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്