കണ്ണാടിപ്പറമ്പിൽ ബൈക്ക് അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം

കണ്ണാടിപ്പറമ്പ് : ആറാം പീടികയിൽ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ പി സി അജീർ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകൾ റാഫിയ (5) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ആണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധു വീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്ന വഴി ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം വൈദ്യുത തൂണിൽ ഇടിക്കുക ആയിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്