കിളികൾക്ക് തണ്ണീർക്കുടമൊരുക്കി അവധിക്കാല വായനശാലയ്ക്ക് ഇന്ന് തുടക്കം

മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ബാല വേദിയുടെ അവധിക്കാല വായനശാലയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ലൈബ്രറിയിലെ മുഴുവൻ ബാലവേദി അംഗങ്ങളുടേയും വീടുകളിലും ലൈബ്രറി പരിസരത്തും പറവകൾക്കായി തണ്ണീർക്കുടമൊരുക്കിയാണ് അവധിക്കാല വായനശാല ഉദ്ഘാടനം ചെയ്യും. 'കിളികളും കൂളാവട്ടെ' എന്ന ക്യാമ്പയിനിലൂടെ വേനൽക്കാലത്ത് ജലക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടുന്ന കിളികൾക്കായി മൺപാത്രത്തിൽ വെള്ളവും ചെറുധാന്യങ്ങളും കരുതി വെക്കുന്നതാണ് പദ്ധതി. ലൈബ്രറി പരിസരത്ത് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തും ബാലവേദി അംഗങ്ങളും ചേർന്ന് തണ്ണീർക്കുടം ഉദ്ഘാടനം ചെയ്യും. തുടർന്ന് വേനലവധി വിളംബരവും നടക്കും.

ലൈബ്രറി മധ്യവേനലവധിക്കാലത്ത് നടപ്പാക്കുന്ന വായനാചാലഞ്ചിനും ചടങ്ങിൽ തുടക്കമാവും.വേനലവധിക്കാലത്ത് നൂറ് പുസ്തകങ്ങളുടെ വായനപൂർത്തിയാക്കി വായനാകുറിപ്പുകൾ നൽകുന്ന എല്ലാവർക്കും വിസ്മയ വാട്ടർ തീം പാർക്കിൽ അടിച്ചുപൊളിക്കാനുള്ള അവസരമുണ്ട്.മികച്ച വായനക്കാർക്ക് എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ സമ്മാനവുമുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്